പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ഹോസ്പ്പിറ്റലിൽ നഴ്സിങ്ങ് ട്രെയിനിയായി ജോലി ചെയ്ത കാലം...കയറിയിട്ട് രണ്ടു വർഷമേ ആയുള്ളു. ആ വർഷത്തെ എക്കോ(ഹോസ്പ്പിറ്റൽ ജീവനക്കാരുടെ കലാസമിതി) യുടെ ഓണപരിപാടിയിൽ , കഥാരചനക്കും,കവിതാ രചനക്കും ഒന്നാം സ്ഥാനം നേടി (അതും എല്ലാ വർഷത്തേയും ചാമ്പ്യനായ ഡോഃകൃഷ്ണദാസ് സാറിനെ തോൽപ്പിച്ച്) വിലസുന്ന കാലം..നഴ്സിങ്ങ് സൂപ്രണ്ടന്ററ് ധനലക്ഷമി മാഡത്തിന് എന്നെ വല്ലാതങ്ങ് ഇഷ്ട പ്പെട്ട ,പിന്നീട് എവിടെ വെച്ച് കണ്ടാലും ''എന്നെ കുറിച്ചൊരു കവിത''യെഴുതി തരൂ എന്ന് നിർബന്ധിച്ചിരുന്ന ആ കാലം..(പിൽക്കാലം ഞാനെഴുതി കൊടുത്തൂ ട്ടൊ..മാഡം അത് നഴ്സിങ്ങ് സൂപ്രണ്ടന്റ്റ് ഓഫീസിലെ മാഡം ഇരിക്കുന്നതിനോടു ചേർന്നുള്ള അലമാരക്കു പുറത്ത് ഒട്ടിച്ചു വെയ്കുകയും ചെയ്തു..പിന്നീടാരു വന്നാലും ആ കവിത കാണിച്ച് കൊടുക്കും...ആളൊരു 'പൊങ്ങച്ച'വുമില്ലാത്ത ഒരു പാവമാണെന്നു മനസ്സിമായല്ലോ?)ഒരു ദിവസം ഇൻറ്റന്റ്റ് ഒപ്പിടീക്കാൻ നഴ്സിങ്ങ് ഓഫീസിൽ പോയ എന്നോട് മാഡം പറഞ്ഞു...
''നിന്റെ കൂട്ടത്തിലുള്ള ഒരു വലിയ സാറ് ഇവിടെ വന്നിടുണ്ടല്ലോ കണ്ടില്ലേ..?''( മാഡം ഒരു തമിഴത്തി ആയതു കൊണ്ട് തോന്നുന്ന രീതിയിലേ മലയാളം സംസാരിക്കൂ..കേൾക്കുന്നവൻ ഗണിച്ചെടുത്തോണം...)
എനിക്കൊന്നും മനസ്സിലായില്ല..ഞാൻ കണ്ണു മിഴിച്ചു ചോദിച്ചു...
''ആര്....?'' എന്റെ മനസ്സിലൂടെ ഒരു നൂറു മുഖങ്ങൾ കടന്നു പോയി..ഒപ്പം ആര് ,എന്ത് എന്ന ചോദ്യവും..
''അക്കിത്തം സാറ്.... സി.സി.യു.വിൽ ഉണ്ട്..ഇന്നലെ കൊണ്ടു വന്നതാ...''
മാഡവും ഒരനുയായി സൂപ്പർ വൈസറും ഒപ്പം പറഞ്ഞു...
എന്റെ മിഴിഞ്ഞ കണ്ണ് ഒന്നു കൂടി മിഴിഞ്ഞു...
''അയ്യോ സാറിനെന്തു പറ്റി...?''
''ഒന്നും പറ്റിയില്ല..നെഞ്ചിനെന്തോ അസ്വസ്തഥയാണെന്നു പറഞ്ഞു കൊണ്ടു വന്നതാ..ഇപ്പോ കുഴപ്പമൊന്നുമില്ല..വേണേൽ പോയി കണ്ടോ...''
കുഴപ്പമൊന്നും ഇല്ലെന്നു കേട്ടപ്പോൾ ഒരാശ്വാസം...
ഒന്നു കാണണമെന്നു തോന്നി...എന്റെ കാലുകൾ സി.സി.യു ലക്ഷ്യമാക്കി നടന്നു..
സി.സി.യു വിന്റെ ആദ്യ ഡോർ തുറന്നപ്പോൾ തന്നെ എനിക്ക് വല്ലാത്ത ഒരു പരിഭ്രമം പിടിപെട്ടു. എ.സി യുടെ തണുപ്പിലും ചെറുതായി വിയർക്കും പോലെ..മലയാളത്തിന്റെ മഹനായ എഴുത്തുകാരനാണ്...എന്താണ് അഭിസംബോധന ചെയ്യുക..?''അക്കിത്തം, സാർ എന്നോ...?''
വിറപൂണ്ട കാലുകളോടെ പ്രഥമ ഡോർ തുറന്നു...മോണിറ്ററുകളുടെ.. ദ്രുത ചലന ശബ്ദം കാതുകളിലേക്ക് അലച്ചെത്തി.. സ്റ്റാഫിനോട് വിവരം പറഞ്ഞ് ഞാൻ സാറു കിടക്കുന്ന ബെഡ്ഡിനരികിലെത്തി...
രാവിലെത്തെ പ്രഭാത ഭക്ഷണം കഴിച്ച് ബെഡ്ഡിൽ മലർന്ന് കൈകൾ തലക്കു കീഴെ വെച്ച് കണ്ണടച്ചു കിടക്കുകയാണ് അദ്ദേഹം...ആ തേജസ്സും നിഷ്കളന്കതയും തുളുമ്പുന്ന മുഖം ഒരു നിമിഷം ഞാൻ നോക്കി നിന്നു. വിളിക്കണോ എന്നു ഞാൻ ശങ്കിച്ചു. പിന്നെ വിളിച്ചു .. ''സാർ..''
അദ്ദേഹം കണ്ണു തുറന്നു... എന്നെ നോക്കി...
''ഇവിടെ ഉണ്ടെന്നറിഞ്ഞു.ഒന്നു കാണാൻ വന്നതാ...ഇപ്പോൾ എങ്ങനെയുണ്ട് സാർ...?''
അദ്ദേഹം വലിയ വായിൽ ചിരിച്ചു കൊണ്ട് എണീറ്റിരുന്നു...
'' എനിക്കൊരു കുഴപ്പോമില്ലന്നെ...എന്നെ ഇവരെല്ലാം കൂടി ഇവിടെ പിടിച്ചു വച്ചിരിക്യാ...''
ആ മോണ കാട്ടിയുള്ള ചിരിയിൽ അറിയാതെ ഞങ്ങളും ചിരിച്ചു...
അന്നവിടെ ഡ്യൂട്ടി ഉണ്ടായിരുന്ന മിനി മോൾ ചേച്ചി പറഞ്ഞു..
''സാർ ഇവൾ കഥേം കവിതേം ഒക്കെ എഴുതും..''
'ആഹാ വളരെ നല്ല കാര്യം... എഴുതട്ടെ...നിങ്ങളൊക്കെ വലിയ ആളുകളാവട്ടെ...'
വർധിച്ച സന്തോഷത്തോടെ ഞാൻ ആ പാദങ്ങളിൽ തൊട്ടു...
''എന്നെ അനുഗ്രഹിക്കണം.''.വല്ലാത്തൊരു ആത്മ ഹർഷം ഞാൻ അനുഭവിച്ചു...
മലയാളത്തിന്റെ ആ മഹാപുരുഷൻ എന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു...
ആ ഒരു നിമിഷം... പറഞ്ഞറിയിക്കാനാവാത്തൊരു വികാരത്തിൽ എന്റെ ഹൃദയം ഈറനായി
'' വേഗം സുഖപെടാൻ ഞാൻ പ്രാർത്ഥിക്കാമെന്നും'' പറഞ്ഞ് അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ ...
മനസ്സ് ഒരു വർണ്ണ തൂവൽ പോലെ ..ദിശയില്ലാതെ പാറി നടക്കുകയായിരുന്നു....
ഈ എളിയവൾക്ക് അദ്ദേഹത്തെ കാണാനും അനുഗ്രഹം വാങ്ങാനുമുള്ള ഭാഗ്യം ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വല്ല്യ ഭാഗ്യമായി ഞാൻ കരുതുന്നു...

(വീണ്ടും അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. പക്ഷേ അന്നദ്ദേഹം സർജറി കഴിഞ്ഞ് മയക്കത്തിലായിരുന്നു...)
ഇങ്ങനെ ചില ഓർമ്മകൾ എന്നും ധന്യമാണ്
മറുപടിഇല്ലാതാക്കൂ:)
തീർച്ചയായും കുഞ്ഞുറുമ്പേ...
മറുപടിഇല്ലാതാക്കൂ